പയ്യോളി: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലടി എ ഇ ഒ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ധർണ സമരം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എൻ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സമദ് പൂക്കാട്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് കെ കെ റിയാസ് പ്രസംഗിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ സ്വാഗതവും പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി നന്ദിയും പറഞ്ഞു.
തുടർന്ന്, മലബാറിൽ ഉപരിപഠനത്തിന് സീറ്റുകിട്ടാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം, സി ഹനീഫ മാസ്റ്റർ മേലടി എ ഇ ഒയ്ക്ക് കൈമാറി.
നേരത്തേ നടന്ന മാർച്ചിന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
സി ഹനീഫ മാസ്റ്റർ, പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രടറി ബഷീർ മേലടി, മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അബുബക്കർ, തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ കെ ഫൈസൽ, എ പി കുഞ്ഞബ്ദുള്ള, പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് ഹാഷിം കോയ തങ്ങൾ, ഹുസ്സയിൻ മൂരാട്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി റഷീദ, റഷീദ് എടത്തിൽ, അബ്ദുറഹിമാൻ വർദ്, മജീദ് മന്ദത്ത്, ഡി എ പി എൽ ജില്ലാ ട്രഷറർ എൻ കെ കുഞ്ഞബ്ദുള്ള, ഖത്തർ കൊയിലാണ്ടി മണ്ഡലം കെ എം സി സി പ്രസിഡൻ്റ് കെ വി മുഹമ്മദ് ജൗഹർ എന്നിവർ നേതൃത്വം നൽകി.
Discussion about this post