‘കൂണ് ഉപയോഗിച്ച് കോഫി’ സംരംഭത്തെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്. കേരളത്തില്‍ ആദ്യമായിട്ടാണ് കൂണ് ചേര്‍ത്തുള്ള കാപ്പിപ്പൊടി ഒരു ഉല്‍പ്പന്നമായി പുറത്തിറങ്ങുന്നത്. കാപ്പിക്കുരുവും മഷ്റൂമും ചേര്‍ത്ത് യുവസംരംഭകന് ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫി പൗഡറിന്റെ ലോഞ്ച് നിര്‍വ്വഹിച്ച് കൊണ്ടാണ് മന്ത്രി രാജീവ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്തരമൊരു പ്രൊഡക്റ്റ്
പാറ്റന്റോടു കൂടി രംഗത്തിറക്കാന്‍ സാധിക്കുമായിരുന്നില്ല എന്ന ലാലുവിന്റെ അഭിപ്രായം സര്‍ക്കാരിനുള്ള അംഗീകാരവും സംരംഭകര്‍ക്കുള്ള സന്ദേശം കൂടിയാണ്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ കേരളം അതിനുള്ള മികച്ച കേന്ദ്രമാണെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നുമുള്ള സന്ദേശമാണതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രി പി രാജീവ് പറഞ്ഞത്: കൂണ് ഉപയോഗിച്ച് കോഫി. സംശയിക്കേണ്ട; ഒരു സംരംഭം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മഷ്റൂം കോഫി. കാപ്പിക്കുരുവും മഷ്റൂമും ചേര്‍ത്ത് യുവസംരംഭകന് ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിന്റെ ലോഞ്ച് നിര്‍വ്വഹിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് കൂണ് ചേര്‍ത്തുള്ള കാപ്പിപ്പൊടി ഒരു ഉല്‍പ്പന്നമായി പുറത്തിറങ്ങുന്നത്.ഒരു കര്ഷകന് എന്ന നിലയില്‍ നിന്ന് ഒരു സംരംഭകന് എന്ന തലത്തിലേക്കുള്ള വളര്‍ച്ചയില്‍ സര്‍ക്കാര്‍ പലഘട്ടങ്ങളിലും ലാലുവിനെ പിന്തുണച്ചിട്ടുണ്ട്. ഉല്‍പ്പന്നം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും
മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി വികസിപ്പിക്കാനുമെല്ലാം സഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്തരമൊരു പ്രൊഡക്റ്റ് പാറ്റന്റോടുകൂടി രംഗത്തിറക്കാന്‍ സാധിക്കുമായിരുന്നില്ല എന്ന ലാലുവിന്റെ അഭിപ്രായം സര്‍ക്കാരിനുള്ള അംഗീകാരം എന്നതിനൊപ്പം തന്നെ സംരംഭകര്‍ക്കുള്ള സന്ദേശം കൂടിയാണ്. നിങ്ങള്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ കേരളം അതിനുള്ള മികച്ച കേന്ദ്രമാണെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നുമുള്ള സന്ദേശം.
Discussion about this post