കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയില്‍. നീണ്ടകര സ്വദേശിനി ശരണ്യയ്ക്കാണ് പൊള്ളലേറ്റത്. പൂർണമായും പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഭർത്താവ് ബിനു ചവറ സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post