വാഷിംഗ്ട ൺഡിസി: അമേരിക്കയിൽ മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലെ ആരാധനാലയത്തിലാണ് സംഭവം. കൊല്ലപ്പെട്ട മൂന്ന് കുട്ടികള്‍ക്കും 15 വയസില്‍ താഴെയാണ് പ്രായം.
വെടിവയ്പ്പില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തതയില്ലെന്നും എന്നാല്‍ കുടുംബ വഴക്കാകാം വെടിവയപ്പിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
Discussion about this post