പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പോപ്പുലർ ഫ്രണ്ട് യോഗത്തതിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവ്വകക്ഷി യോഗം വിളിച്ച് സംഘർഷത്തിന് അയവ് വരുത്താനുള്ള സർക്കാർ നീക്കം
അതേസമയം, പാലക്കാട്ടെ നടന്ന കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭസൂചനയാണ്. യോഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താനും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനും കഴിയും. സാധാരണക്കാര്‍ സമാധാനം ആഗ്രഹിക്കുന്നു. കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുകയെന്നും യോഗത്തിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post