ഇറാന്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്ട്ട് ഒടുവിൽ, പരാതിക്കാരുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെ ഇറാനിയന്‍ പൗരന് ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതിയിലാണ് സംഭവം. പരാതിക്കാരുടെ മാതാപിതാക്കള്‍ മാപ്പു നൽകിയതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനായിരുന്നു. പക്ഷേ ഉടനെ ഹൃദയാഘാതം ഉണ്ടായി മരിച്ചുവീണു.
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞ 18 വര്‍ഷമായി പരാതിക്കാരുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്നു. എന്നാൽ പരാതിക്കാരുടെ മാതാപിതാക്കൾ മാപ്പു നൽകി എന്നറിഞ്ഞതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
Discussion about this post