പയ്യോളി: യുവശക്തി മൂരാട് സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളി സംഘാടക സമിതി ഓഫീസ് പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർ പി പി രേഖ അധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി വിനോദൻ, ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ മാണിക്കോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ പി കെ ചന്ദ്രൻ ഹരിശ്രീ, ജില്ലാ വോളി ബോൾ അസോസിയേഷൻ ഭാരവാഹി കുമാരൻ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ കെ ഗണേശൻ സ്വാഗതവും പ്രചരണ കമ്മറ്റി കൺവീനർ ടി എം വിവേക് നന്ദിയും പറഞ്ഞു.
Discussion about this post