പയ്യോളി: കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും യുവശക്തി മൂരാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിബോൾ ചാമ്പ്യൻഷിപ്പിന് മൂരാട് തുടക്കമായി.

കേരള തുറുമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒളിമ്പിക് പതാക, സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറും, ജില്ല ഒളിമ്പിക് പതാക അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് കടത്തനാട്ട് മജീദും, ജില്ല വോളിബോൾ അസോസിയേഷൻ പതാക രാഘവൻ മാണിക്കോത്തും യുവശക്തി പതാക പ്രസിഡണ്ട് വി കെ ബിജുവും ഉയർത്തി. പയ്യോളി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെടി വിനോദൻ, നഗരസഭാഗം രേഖ മുല്ലക്കുനിയിൽ, ജില്ല വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി സത്യൻ, എം പി ഷിബു പ്രസംഗിച്ചു.

സംഘാടകസമിതി വൈസ് ചെയർമാൻ വി കേളപ്പന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജനറൽ കൺവീനർ കെ കെ ഗണേശൻ സ്വാഗതവും കെ കെ രമേശൻ നന്ദിയും പറഞ്ഞു.
വിശിഷ്ട അതിഥികൾ കളിക്കാരുമായി പരിചയപ്പെട്ടു. വർക്കിംഗ് ചെയർമാൻ വി കെ നാസർ മാസ്റ്റർ അനുഗമിച്ചു.
ഉദ്ഘാടന മത്സരത്തിലെ വനിതാ വിഭാഗത്തിൽ കോഴിക്കോട് ജില്ലയും എറണാകുളം ജില്ലയും, പുരുഷ വിഭാഗത്തിൽ പത്തനംതിട്ടയും മലപ്പുറവും തമ്മിൽ ഏറ്റുമുട്ടി.

മെയ് 1 മുതൽ 7 വരെ നടക്കുന്ന മത്സരങ്ങളിൽ 14 പുരുഷ ടീമുകളും 13 വനിത ടീമുകളും പങ്കെടുക്കും. ദിവസേന 5 മണിക്കാണ് മത്സരം നടക്കുക.
Discussion about this post