പയ്യോളി: യുവശക്തി മൂരാടും കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും സംഘടിപ്പിച്ച പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിബോൾ ചാമ്പ്യൻഷിപ്പിന് സമാപനമായി.

ആവേശകരമായ ഫൈനൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ പത്തനംതിട്ടയെ പരാജയപ്പെടുത്തി തൃശ്ശൂരും പുരുഷ വിഭാഗത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. ഒന്നിനെതിരെ മൂന്നു സെറ്റുകൾ നേടിയാണ് ഇരു ടീമുകളും ട്രോഫികളിൽ മുത്തമിട്ടത്.

അത്യന്തം വാശിയേറിയ മത്സരമായിരുന്നു പുരുഷ-വനിത ടീമുകൾ കാഴ്ചവെച്ചത്. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് വോളിബോൾ പ്രേമികൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കളി കാണാൻ എത്തി.

കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ ഗാലറിയിൽ കുട്ടികളുടെ ബാൻ്റുവാദ്യവും താളമേളങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു.

സമാപന ചടങ്ങിൽ, വനിതാ ടീമിന് സ്റ്റേറ്റ് വോളിമ്പോൾ അസോസിയേഷൻ സെക്രട്ടറി എം സത്യനും പുരുഷ വിഭാഗത്തിൽ ജേതാക്കളായ തിരുവനന്തപുരം ടീമിന് സ്വാഗത സംഘം വൈസ് ചെയർമാൻ എം പി ഷിബുവും ട്രോഫി വിതരണം ചെയ്തു.

വി കെ നാസർ അധ്യക്ഷത വഹിച്ചു. ആർ മാണിക്കോത്ത്, കെ കെ ഗണേശൻ, , കെ കെ രമേശൻ, കെ ജയകൃഷ്ണൻ, പി കെ സി ചന്ദ്രൻ, കെ കെ സമിതേഷ് പ്രസംഗിച്ചു. പുരുഷവിഭാഗം വിജയികൾക്ക് ഇരിങ്ങൽ പപ്പൻ സ്മാരക ട്രോഫിയും വനിത വിഭാഗം വിജയികൾക്ക് എസ് വി അബ്ദുറഹിമാൻ സ്മാരക ട്രോഫിയുമാണ് സമ്മാനിച്ചത്.

ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി

Discussion about this post