പയ്യോളി: മൂരാട് ശിവപാദം സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിക്കുന്ന ദ്വിദിന നൃത്ത ക്യാമ്പ് ‘നടനം വിസ്മയ’ത്തിന് തിരിതെളിഞ്ഞു. കലാഭവൻ അമൃത കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ശിവപ്രിയ മുരളി അധ്യക്ഷത വഹിച്ചു. നഗരസഭാംഗം രേവതി തുളസി, നാടകനടൻ ജയൻ മൂരാട്, ചിത്രകാരൻ എസ് അശോക് കുമാർ, സി സി ചന്ദ്രൻ, പ്രശോഭ് മേലടി, രാജീവ് മഠത്തിൽ, എം കെ ഷാജി, ശ്രീജിത്ത് ശിവപാദം,

ജയൻ, വാസുദേവൻ, രവീന്ദ്രൻ കോട്ട കുന്നുമ്മൽ പ്രസംഗിച്ചു. ആർ എൽ വി ദിവ്യശ്രീ ക്യാമ്പ് നയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 30ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.


Discussion about this post