പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി മൂരാട് തെരുവിന് സമീപം 26 വർഷക്കാലമായ് പ്രവർത്തിച്ചു വരുന്ന പുതുപ്പണം കൈത്തറി നെയ്ത്ത് സഹകരണ സംഘം, ഇരിങ്ങൽ മഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി.
നവീകരിച്ച ഓഫീസ്സും ഗോഡൗണും കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. ഷോറൂം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡണ്ട് ടി ബാലൻ അധ്യക്ഷത വഹിച്ചു.
സംഘം സെക്രട്ടറി പി സയന റിപ്പോർട്ട് അവതരിപ്പിച്ചു.
പി വി രേഖ, കെ കെ സ്മിതേഷ്, എവി ബാബു, കെ കെ ശങ്കരൻ, ബാലരാജൻ, ആനന്ദകുമാർ, എം കേളപ്പൻ, പി എം വേണുഗോപാലൻ, പി ഷാജി, കെ വി സത്യൻ മാസ്റ്റർ, നടുക്കണ്ടി പത്മനാഭൻ, കെ വി രാജൻ, കെ കെ കണ്ണൻ പ്രസംഗിച്ചു. സി കെ ബാലകൃഷ്ണൻ സ്വാഗതവും കെ ടി രാജൻ നന്ദിയും പറഞ്ഞു.
Discussion about this post