മൂരാട്: ഇരിങ്ങൽ സർവീസ് സഹകരണബാങ്ക് പ്രസിഡണ്ടും സി പി ഐ എം നേതാവുമായ പി ഗോപാലൻ (77) അന്തരിച്ചു.
പയ്യോളി ലോക്കൽ സെക്രട്ടറി കൊയിലാണ്ടി എ സി അംഗം, സി ഐ ടി യു ഏരിയ കമ്മിറ്റി ട്രഷറർ, ഹാന്റക്സ് ഡയറക്ടർ, പുതുപ്പണം വീവേഴ്സ് സൊസൈറ്റി പ്രസിഡണ്ട്, കൈത്തറി തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി എന്നിനിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഇരിങ്ങൽ ക്വാറി സമരത്തിന്റെ നേതാവായിരുന്ന പി ജി ഇരിങ്ങൽ ടിമ്പർ സമരവും ഇത്തിൾ തൊഴിലാളി സമരവും തുടങ്ങി ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. പയ്യോളി പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നി നിലകളിൽ ജനപ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യോളിയിലെ എൽ ഡി എഫ് ഭരിക്കുന്ന ഇരു സഹകരണബേങ്കുകളിലും ഭരണ സമിതിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങൽ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡണ്ടായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിച്ച് വരവേയാണ് മരണം തട്ടിയെടുത്തത്.
ഭാര്യ: മാലതി
മക്കൾ: സുനിത, സീന
മരുമക്കൾ: ജയൻ പാലാഴി, ബാബു കൊയിലാണ്ടി.
സഹോദരങ്ങൾ: ജാനകി, കെ വി രാജൻ (സി പി ഐ എം ഇരിങ്ങൽ എൽ സി അംഗം, ലൈബ്രറി കൗൺസിൽ കൊയിലാണ്ടി താലൂക്ക് ആക്ടിങ് സെക്രട്ടറി), പരേതരായ ബാലൻ, കല്യാണി, സരോജിനി
സംസ്ക്കാരം: ബുധനാഴ്ച രാവിലെ 10മണി.
Discussion about this post