പയ്യോളി: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായും ദീർഘകാലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന മൂരാട് ദാമോദരന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും ജില്ലാ സെക്രട്ടറി എം രാമകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി പി നസീബ റായ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ഖദീജ ഹംസ, ടി വി ചന്ദ്രൻ, പി എം രവീന്ദ്രൻ, പി ബാബു, കെ പി പത്മിനി പ്രസംഗിച്ചു.
ജില്ലാ ജോ. സെക്രട്ടറി ടി എം കുഞ്ഞിക്കണ്ണൻ സ്വാഗതവും പയ്യോളി ഏരിയ സെക്രട്ടറി സി രമേശ് നന്ദിയും പറഞ്ഞു.



































Discussion about this post