പയ്യോളി: അറ്റകുറ്റപ്പണികൾക്കായി മൂരാട് പാലം മുന്നറിയിപ്പില്ലാതെ അടച്ചത് യാത്രക്കാരെ വലച്ചു. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്.
എപ്പോൾ തുറന്നു കൊടുക്കാനാവുമെന്നതിൽ അവ്യക്തത തുടരുന്നു. 12.30 യോടെ തുറക്കുമെന്നാണ് പോലീസ് ഭാഷ്യം. അതസമയം, ജോലിക്കാരുമായി ബന്ധപ്പെട്ടപ്പോൾ വൈകു. 6 മണിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.
പാലം അടച്ചത് അറിയാതെ നിരവധി വാഹനങ്ങളാണ് ഇവിടെയെത്തുന്നത്.കൂടുതലും ഇരുചക്രവാഹനങ്ങളാണ്. പയ്യോളിയിലാണ് പാലം അടച്ചതായി പേരിനെങ്കിലും എഴുതി വെച്ചിട്ടുള്ളത്. നാട്ടിൻപുറങ്ങളിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുന്നതിനായി പാലമടച്ചത് അറിയാതെ ഇവിടെയെത്തുന്ന വാഹനങ്ങളാണ് തിരിച്ചു പോവേണ്ടിവരുന്നത്.
വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്നവരും പാലത്തിനടുത്തെത്തി തിരിച്ചു പോവുകയാണ്. ഇത് പോലീസുമായി വാക്കുതർക്കത്തിനുള്ള കാരണമായി മാറുകയാണ്.
മൂരാട് പാലത്തിലെ റോഡ് അറ്റകുറ്റപ്പണി ആവശ്യമായിരുന്നുവെങ്കിലും മുന്നറിയിപ്പേതുമില്ലാതെ പ്രദേശ വാസികളുടെ നേതൃത്വത്തിലുള്ള പണിക്ക് പോലീസും സഹകരിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇവരിൽ ചിലർ, പാലം അടച്ചതറിയാതെ ഇവിടെയെത്തിയ യാത്രക്കാരോട് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Discussion about this post