പയ്യോളി: പണിമുടക്ക് ദിനം റോഡിലെ കുഴിയടയ്ക്കുന്നതിനായി ഉപയോഗിച്ച് ഒരു പ്രദേശം. കാലങ്ങളായി മൂരാട് പാലത്തിലനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ഒരു കാരണമാകുന്ന, പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ് കുഴികളായ റോഡ് ആണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ നടത്തിയത്. ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്ക് അപകടവുമുണ്ടാക്കിയിട്ടുണ്ട്.
അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്ന, റോഡിലെ കുഴികളടയ്ക്കാൻ നാട്ടുകാർ തീരുമാനിച്ചതോടെ ദേശീയ പാത വികസനപ്രവൃത്തിയേറ്റെടുത്ത പാലം നിർമ്മാണ കരാർ ഏറ്റെടുത്ത ഹരിയാന ഇ 5 ഇൻഫ്രാസ്ട്രക്ചർ കമ്പനി അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സിങ്ങും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകി. ഇതോടെ പാലത്തിലെ കുഴികൾ പൂർണമായും അടയ്ക്കപ്പെട്ടു.
ശ്രമദാനത്തിന്, വടക്കേ വയലിൽ രാമചന്ദ്രൻ, ശോഭൻ മൂരാട് എന്നിവരുടെ നേതൃത്വത്തിൽ പ്രമോദ് എടവലത്ത്, പി ടി വിജയൻ, കെ എം റിനീഷ്, രഞ്ചിത്ത്, ഷിജു, ലനീഷ് കയ്യിൽ, ഇബ്രാഹിം പാലയാട്ടുനട, പി ടി രമേശൻ, ദിലീപ് മൂരാട്, കെ എൻ നാരായണൻ, വിവേക് മൂരാട് പങ്കെടുത്തു.
ട്രാഫിക് നിയന്ത്രണങ്ങൾക്കും മറ്റു സൗകര്യങ്ങളുമൊരുക്കി പയ്യോളി, വടകര പോലീസും കൂടെ നിന്നപ്പോൾ വളരെ വേഗത്തിൽ തന്നെ ജോലി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു. അതേസമയം, മുന്നറിയിപ്പില്ലാതെ പാലമടച്ചത് അലോസരമുണ്ടാക്കിയെങ്കിലും കുഴികളടച്ചത് ആശ്വാസമായി കരുതുകയാണ് നാട്ടുകാർ
Discussion about this post