പയ്യോളി: ദേശീയ പാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപം ഓട്ടോറിക്ഷയിൽ കാറിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30 യോടെയാണ് അപകടം. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എയർപോർട്ടിൽ നിന്നും തലശ്ശേരിക്ക് പോവുകയായിരുന്ന കാറും വടകരയിൽ നിന്നും പയ്യോളിക്ക് വരികയായിരുന്ന ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ കാർ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. വടകര ചല്ലിവയൽ സ്വദേശികളാണ് പരിക്കേറ്റവർ.
Discussion about this post