പയ്യോളി: ‘മുന്നോട്ട്’ മാസികയുടെ ഒന്നാം ഘട്ട വരിക്കാരുടെ ലിസ്റ്റും, പണവും സ്വീകരിച്ചു. സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് പി കെ എസ് ജില്ലാ സിക്രട്ടറി ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി തച്ചയിൽ, ജില്ലാ ഭാരവാഹികളായ ബാബു മുണ്ട്യാടി, പി എം ബാബു, അനുഷ, ജില്ലാ കമ്മിറ്റി അംഗം കെ അനിത ഏരിയാ കമ്മിറ്റി അംഗങ്ങളായ എ കെ ഗീത, ഇ കെ ശശികുമാർ പ്രസംഗിച്ചു. ഏരിയാ സിക്രട്ടറി കെ ടി ലിഖേഷ് സ്വാഗതവും ഏരിയാ ട്രഷറർ കെ എം പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
Discussion about this post