പയ്യോളി: നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്ക് നഗരസഭാതല യോഗം തീരുമാനിച്ചു. ‘വർഷം മുന്നൊരുക്കം – 22’
മഴക്കാലപൂർവ ശുചീകരണ നഗരസഭാതല യോഗം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ മാരായ പി എം ഹരിദാസ്, സുജല ചെത്തിൽ, മഹിജ എളോടി, കെ ടി വിനോദ്, എ ഇ ഒ ഗോവിന്ദൻ മാസ്റ്റർ, കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ മിനി, പയ്യോളി വില്ലേജ് ഓഫീസർ ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ പി റാണാ പ്രതാപ് ,ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ പ്രസംഗിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
ഏപ്രിൽ 8 ന് രാവിലെ 7 മണിക്ക് പയ്യോളി കടപ്പുറം വൃത്തിയാക്കി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നഗരസഭയിലെ 6 കിലോമീറ്റർ കടലോരം ജനപങ്കാളിത്തത്തോടെ തുടർ ദിവസങ്ങളിൽ വൃത്തിയാക്കും.
▶️ ‘വർഷം മുന്നൊരുക്കം – 22’ എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 31 നുള്ളിൽ പൂർത്തിയാക്കും.
▶️ ഡിവിഷൻ ആരോഗ്യ ശുചിത്വ കമ്മറ്റികൾ വിളിച്ച് ചേർത്ത് മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തനം നടത്തും.
▶️ നഗരസഭയിലെ തോടുകളും, ഓടകളും ശുചീകരിക്കും.
▶️ പയ്യോളി നഗരസഭയിൽ നിലവിൽ നടന്നുവരുന്ന ‘ഒരില ഒരുതുള്ളി ഒരിടം’
ക്ലീൻ പയ്യോളി പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
▶️ ശുചിത്വശീലം എല്ലാ വരിലും എത്തിക്കാൻ ജനപങ്കാളിത്തം ഉറപ്പ് വരുത്തും.
▶️ ഡിവിഷനുകളിലെ പ്രവർത്തനങ്ങൾ കൗൺസിലർമാർ ഏകോപിപ്പിക്കും.
▶️ മഴക്കാല രോഗങ്ങൾ തടയുന്നതിന് ആരോഗ്യവകുപ്പ് വഴി നടപ്പിലാക്കുന്ന വിശദമായ മാർഗ്ഗരേഖ.
▶️ അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മ സേന വഴി ശേഖരിച്ച് സംസ്കരിക്കും.
▶️ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവപാഴ് വസ്തുക്കൾ ഹരിത കർമ്മ സേനക്ക് നല്കുന്നത് ഉറപ്പ് വരുത്തും.
▶️ കൊതുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിക്കമാക്കും.
▶️ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കും.
▶️ നഗരസഭയിലെ പാതയോരങ്ങൾ ശുചീകരിക്കും.
വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
Discussion about this post