ന്യൂഡല്‍ഹി : നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. മൂന്നാറിന്‍റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്
പ്രഖ്യാപിച്ചത്.നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post