മൂന്നാർ: ദേശീയ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിൽ മൂന്നാറിൽ സംഘർഷം.എം എൽ എക്ക് മർദ്ദനമേറ്റു. റോഡുകളിൽ സമരക്കാർ ഇറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ മാറിയത്. പണിമുടക്ക് യോഗത്തിൽ ദേവികുളം എം എൽ എ എ രാജ സംസാരിക്കുന്നതിനിടയിലാണ് പൊലീസിന്‍റെ മർദ്ദനം ഏൽക്കേണ്ടി വന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തർക്കമാണ് ഉന്തും തള്ളിലേക്ക് പോയതും പിന്നീട് മർദ്ദനമേൽക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയതെന്നുമാണ് റിപ്പോർട്ട്.
സംഘർഷത്തിൽ എ രാജ എം എൽ എ യ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ് ഐ എം പി സാഗറിനും സി പി ഒമാരായ അബ്ദുൾ സമദിനും സി പി ജബീറിനും പരിക്കേറ്റിട്ടുണ്ട്.
Discussion about this post