മൂന്നാര്‍: മൂന്നാറില്‍ ദേവികുളം പാതയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപം വീണ്ടും മണ്ണിടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കംചെയ്യുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.
മണ്ണിടിച്ചില്‍ തുടര്‍ച്ചയായയോടെ പഴയമൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.
വലിയ അളവിലല്ലെങ്കില്‍ കൂടിയും മേഖലയില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോള്‍ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്. അടിമാലി-കുമളി പാതയില്‍ കല്ലാര്‍കുട്ടിക്ക് സമീപവും മണ്ണിടിഞ്ഞിട്ടുണ്ട്. ഇത് ഗതാഗതതടസ്സത്തിനു കാരണമാവുകയും ചെയ്തു.
Discussion about this post