മൂന്നാര്‍: മൂന്നാർ പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിൽ നിന്നും പിഴ ഈടാക്കി പഞ്ചായത്ത് അധികൃതര്‍. 300 രൂപയാണ് പിഴയീടാക്കിയത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് ഈ പിഴ യുവാവിൽ നിന്ന് ഈടാക്കിയത്.
മൂന്നാര്‍ പോസ്റ്റ്‌ഓഫീസ് കവലയിലെ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും പതിവായി ആളുകള്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നത് ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് അധികൃതർ പല തവണ താക്കീത് നൽകിയെങ്കിലും ഈ പ്രവണത തുടർന്നതിനാലാണ് പഞ്ചായത്ത് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ മുതിരപുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിനെ പിടികൂടി പിഴയീടാക്കുകയായിരുന്നു.
Discussion about this post