പയ്യോളി: തുറയൂര്‍ ശ്രീ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അരങ്ങേറി.

ഏപ്രില്‍ 4 വരെയാണ് ഉത്സവാഘോഷം നടക്കുന്നത്. ഏപ്രില്‍ 1 വെള്ളിയാഴ്ച്ച രാത്രി മുചുകുന്ന് പത്മനാഭന്റെ ഓട്ടംതുള്ളല്‍

ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് അന്നദാനം രാത്രി നൃത്തനൃത്യങ്ങള്‍ എന്നിവയും താലപ്പൊലി എഴുന്നള്ളത്ത് ദിവസമായ ഏപ്രിൽ 3ന് രാത്രി വിനോദ് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടക്കും.

5ന് വൈകീട്ട് കൊല്ലം ശ്രീ പിഷാരികാവിലേക്കുളള ഇളനീര്‍ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

ചിത്രങ്ങൾ ടി കെ ലിജീഷ്
Discussion about this post