തുറയൂർ: മുതിർന്ന സോഷ്യലിസ്റ്റും എൽ ജെ ഡി പേരാമ്പ്ര മണ്ഡലം കമ്മറ്റി ഭാരവാഹിയും, തുറയൂരിലെ രാഷ്ടീയ സമൂഹിക കാരുണ്യ പ്രവർത്തകനുമായിരുന്ന മുണ്ടാളി ബാലകൃഷണനെ അനുസ്മരിച്ചു.
സി കെ ബാലൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
എൽ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മാവുള്ളാട്ടിൽ മധു അധ്യക്ഷത വഹിച്ചു.
സി കെ ശരി, കെ ടി രതീഷ്, വളളിൽ പ്രഭാകരൻ, വി പി പത്മനാഭൻ, കൂമുള്ളി ശ്രീനി, ഷൈബ കൂളിമാക്കൂൽ പ്രസംഗിച്ചു. സി വി രാഗേഷ് സ്വാഗതവും ഇ വി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Discussion about this post