തിക്കോടി: മൂന്ന് ഫയർ ഫോഴ്സ് ജീവനക്കാരുൾപ്പെടെ 5 പേർ മരിക്കാനിടയായ വെള്ളികുളങ്ങരയിലെ കിണർ ദുരന്തത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്
ഫയർമാൻ മുല്ലത്തുരുത്തി ജാഫർ അനുസ്മരണം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മുല്ല തുരുത്തി ജാഫറിന് പുറക്കാട് ഭാഗത്ത് ഉചിതമായ സ്മാരകം പണിയാൻ മുന്നിട്ടിറങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സദസ്സിന് ഉറപ്പു നൽകി.
വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി ഫയർ ഓഫീസർ സി പി ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
പുറക്കാട് മാപ്പിള എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മരണപ്പെട്ട ഫയർ ഫോഴ്സ് ജീവനക്കാരുടെ ബന്ധുക്കളെ ആദരിച്ചു.
വി പി ദേവദത്ത് വരച്ച ജാഫറിന്റെ ചിത്രം അനുസ്മരണ സമിതി ചെയർമാൻ കെ പത്മനാഭൻ മാസ്റ്റർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ കൊടലൂർ, എം ദാവൂദ്, വടകര സ്റ്റേഷൻ ഓഫീസർ അരുൺ, ആർ ടി ജാഫർ, കെ ടി രാജീവൻ, പ്രദീപ് പ്രസംഗിച്ചു.
Discussion about this post