വടകര: മുൻ കെ പി സി സി അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഭാര്യ ഉഷ രാമചന്ദ്രനും മകൾ പാർവ്വതിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗത്വം പുതുക്കി. ചോമ്പാലിലെ വസതിയിൽ വെച്ച് അംഗത്വ രശീതി അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടംബത്തിന് കൈമാറി.

മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് സെക്രട്ടറി കെ പി വിജയൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി രവീന്ദ്രൻ, മണ്ഡലം മുൻ പ്രസിഡണ്ട് പാമ്പള്ളി ബാലകൃഷ്ണൻ, ബൂത്ത് പ്രസിഡണ്ട് നസീർ വീരോളി, എൻ ധനേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Discussion about this post