കൊയിലാണ്ടി : ആറന്മുള കാണാടിയുടെ മാതൃകയിൽ സമാനമായി കണ്ണാടി നിർമ്മിച്ച് പ്രശസ്തനായ മുചുകുന്നിലെ എൻ കെ അഭിലാഷിനെ മൂടാടി മണ്ഡലം ഓട്ട്കമ്പനി സി യു സി കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. വർഷങ്ങളായി ആറന്മുള കണ്ണാടിയുടെ ലോഹ രഹസ്യം പരീക്ഷണം നടത്തികൊണ്ടാണ് കണ്ണാടി നിർമ്മിച്ചത്. മുചുകുന്ന് കണ്ണാടിയെന്നാണ് ഇത് ഇന്ന്
അറിയപ്പെടുന്നത്. ഇതിന് കേന്ദ്ര സർക്കാരിന്റെ പാറ്റെന്റ് ലഭിക്കാനുള്ള ശ്രത്തിലാണ് ഇപ്പോൾ അഭിലാഷ്. ഡി സി സി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ ഉപഹാരസമർപ്പണം നടത്തികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജേഷ് രാമനിലയം അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ സജി കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ആർ നാരായണൻ മാസ്റ്റർ, നെല്ലിമടം
പ്രകാശ്, കെ സി സജേഷ് ബാബു, കെ ടി മോഹൻദാസ്, പി രാഘവൻ, മധു മങ്കൂട്ടിൽ, ബിജേഷ് ഉത്രാഠം, വി വി സത്യൻ, പ്രേമ കൊന്നക്കൽ, പി മൊയ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു.
Discussion about this post