തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും യൂറോപ്യന്‍ സന്ദര്‍ശനത്തിന്. ഈ മാസം 19-ന് റിയാസ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് തിരിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യന്‍ യാത്ര നടത്തുന്നതിന് മുമ്പായിരിക്കും റിയാസിന്റെ പാരീസ് യാത്ര. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് റിയാസിന്റെ യാത്ര. പാരീസ് സന്ദര്‍ശനം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം വിദ്യാഭ്യാസം, നിക്ഷേപ ആകര്‍ഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വിദേശ യാത്ര. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി ഫിന്‍ലന്‍ഡാകും മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും സന്ദര്‍ശനം നടത്തുക. ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. നോര്‍വെയിലും സന്ദര്‍ശനം നടത്തും.
ധനമന്ത്രി കെ.എന്‍.ബാലോഗാപാലും വ്യവസായ മന്ത്രി പി.രാജീവും ഉള്‍പ്പെട്ട സംഘമാകും ബ്രിട്ടണില്‍ സന്ദര്‍ശനം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരുടെ വിദേശയാത്രകള്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നതാണെന്നും അധികം ചെലവില്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും യാത്ര തിയതി സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും തിയതി അന്തിമമാക്കുക.
Discussion about this post