മേപ്പയ്യൂർ: സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം ബാധിച്ച പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ മേപ്പയ്യൂരിലെ ഓട്ടോ, ടാക്സികൾ കാരുണ്യ യാത്രയ്ക്ക് തുടക്കമായി.

മേപ്പയ്യൂരിലെ മുഴുവൻ വാഹനങ്ങളും ഇവാൻ ചികിത്സാ സഹായത്തിനായാണ് ഇന്ന് നിരത്തിലിറങ്ങുന്നത്. കാരുണ്യ യാത്രയ്ക്ക് പുറമെ ടൗണിൻ നിന്നും ഫണ്ട് സമാഹരണം നടത്തുണ്ട്. മേപ്പയൂരിലെ റാസിഖിൽ നിന്ന് ട്രേഡ് യൂനിയൻ ഭാരവാഹികളായ പി സി രാജേന്ദ്രൻ സി എം സത്യൻ, മുജീബ് കോമത്ത് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. എം നാരായണൻ, കിരൺ എന്നിവർ പങ്കെടുത്തു.








































Discussion about this post