കുറ്റ്യാടി : സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങൾ സമാഹരിച്ച തുക ഇവാൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങൾ പാലേരി, റസാഖ് പാലേരി
എന്നിവർക്ക് കൈമാറി. പി വി അൻവർ അധ്യക്ഷനായി. ഫൈസൽ പ്ലസ്, ഷർമിന കോമത്ത്, വി കെ ഫിറോസ്, എം സി നൗഷാദ്, ഷഫീഖ് പാറക്കൽ, പി സി നസീമ, എ കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Discussion about this post