മൂടാടി: വനിത ശിശു വികസന വകുപ്പ് പന്തലായനി ബ്ലോക്ക് ഐ സി ഡി എസ് പ്രൊജക്ടിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് ‘പൊതു ഇടം, എൻ്റേതും’ രാത്രി നടത്തം സംഘടിപ്പിച്ചു. തുടർന്ന് പരിപാടിക്ക് സമാപനം കുറിച്ച് വനിതകൾ നന്തിയിൽ ദീപം തെളിയിച്ചു.
സ്ത്രീകൾക്കെതിരെയുള്ള അക്രമവും വിവേചനവും തടയുന്നതിനുള്ള ഓറഞ്ച് വേൾഡ് കാംപെയിനിൻ്റെ ഭാഗമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ രാത്രി നടത്തം ഉദ്ഘാടനം ചെയ്തു.

Discussion about this post