കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട യുവാവിൻ്റെയും യുവതിയുടെയും മൃതദേഹം നാളെ സംസ്കരിക്കും. മുചുകുന്ന് കുന്ന്യോർ മല കൊളങ്ങരോത്ത് റിനീഷ് (34, ആർമി), വിയ്യൂർ മണക്കുളം കുനി ഷിജി (38) എന്നിവരെയാണ് വെള്ളിയാഴ്ച രണ്ട് മണിയോടെ വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷിജിയെ കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ കാണാനില്ലെന്ന് പോലീസിൽ പരാതിയുണ്ടായിരുന്നു. വിയ്യൂർ മണക്കുളം കുനി ശിവദാസൻ്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണൻ്റെയും നാരായണിയുടെയും മകളാണ് ഷിജി. മകൻ ആദിത്യൻ, സഹോദരൻ: ഷിജു.
രാഘവൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ: പരേതയായ ബാനിരശ്മി. മകൾ: ശ്രീമോൾ, സഹോദരങ്ങൾ: രൺജിത്ത് (ആർമി), രാഗേഷ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് പൂർത്തീകരിച്ച് മൃതദേഹങ്ങൾ മെഡിക്കൽ കോളെജിലെക്ക് മാറ്റി.
Discussion about this post