മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായ പ്രത്യേക ഗ്രാമ സഭകൾ മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
പുളിമുക്ക് മദ്രസയിൽ വച്ച് ചേർന്ന മത്സ്യ ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം കെ മോഹനൻ അധ്യക്ഷത വഹിച്ചു. റഫീഖ് പുത്തലത്ത്, മെമ്പർമാരായ പി പി കരീം, ഇൻഷിദ പ്രസംഗിച്ചു. ഫിഷറീസ് ഇൻസ്പെക്ടർ ജയപ്രകാശ് ചർച്ചകൾ ക്രോഡീകരിച്ചു.
Discussion about this post