മൂടാടി: ഗ്രാമപഞ്ചായത്ത് സംരംഭക സെമിനാർ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം കെ മോഹനൻ, ടി കെ ഭാസ്കരൻ, എം പി അഖില, വാർഡ് മെമ്പർ പപ്പൻ മൂടാടി, സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി ഗംഗാധരൻ, ഗ്രാമീൺ ബാങ്ക് മാനേജർ, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് പ്രസംഗച്ചു.

സംരംഭകരുടെ ക്ലബ് രൂപീകരിച്ചു. ഏകജാലക സംവിധാനത്തിലൂടെ വ്യവസായ ലൈസൻസിംഗ് നടപ്പാക്കാൻ തീരുമാനിച്ചു.


Discussion about this post