മൂടാടി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാർഷിക പദ്ധതി വികസന സെമിനാർ നടത്തി.എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

കരട് പദ്ധതി രേഖ, വികസന രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ എം എൽ എ കാനജിൽ ജമീലയ്ക്ക് നൽകി നിർവ്വഹിച്ചു.
പദ്ധതി രേഖ അവതരണം വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം കെ മോഹനനും, നയസമീപനരേഖ അവതരണം ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ കെ രഘുനാഥനും നിർവ്വഹിച്ചു.

ജില്ല പഞ്ചായത്തംഗം വി പി ദുൽഫിഖർ എം പിഅഖില, ടി കെ ഭാസ്ക്കരൻ, ചൈത്ര വിജയൻ മൂടാടി, പി പി കരീം പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.



Discussion about this post