മൂടാടി: ഗ്രാമപഞ്ചായത്ത് എസ് എ ആർ ബി ടി എം ഗവൺമെൻറ് കോളജ് എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് നിർമ്മിക്കുന്ന പച്ച തുരുത്തിന് ആവശ്യമായ തൈകളുടെ വിതരണം കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ വിതരണോൽഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി അഖില, കെ സുനിത, ലതിക പുതുക്കുടി, കെ പി ലത എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ: സിജു, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എൻജിനിയർ ജോത്സ്ന, ഓവർസിയർ വിഷ്ണു പ്രസംഗിച്ചു. എൻ എസ് എസ് സെക്രട്ടറിമാരായ റിജുൽ, അർക്ക നേതൃത്വം നൽകി.

പുതിയ കെട്ടിട നിർമാണങ്ങളുടെ ഭാഗമായി കോളേജ് കാമ്പസിൽ നിന്നും ഒട്ടേറെ മരങ്ങൾ മുറിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. ഇതിന് പകരമായാണ്, തൊഴിലുറപ്പ് തൊഴിലാളികൾ നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകൾ വച്ച് പിടിപ്പിച്ച് പച്ച തുരുത്ത് നിർമ്മിക്കുന്നത്.
Discussion about this post