മൂടാടി: കൊയിലാണ്ടി ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡയാലിസിസ് സെന്ററിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് മൂടാടി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഫിഖർ, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ, കെ വിജയരാഘവൻ മാസ്റ്റർ, എൻ ശ്രീധരൻ, പപ്പൻ മൂടാടി, സി രമേശൻ, രജീഷ് മാസ്റ്റർ, കെ പി കരീം, റസൽ നന്തി, റഫീഖ് ഇയത്ത് കുനി പ്രസംഗിച്ചു.
എം മോഹനൻ സ്വാഗതവും, ടി കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.
ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ 3 ഷിഫ്റ്റുകളിലായി 60 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സാന്ത്വന സ്പർശം ജനകീയ ധന സമാഹരണം മെയ് 6, 7, 8 തിയ്യതികളിൽ നടത്താനും ഏപ്രിൽ 28, 29, 30 തിയതികളിൽ വാർഡ് തല യോഗങ്ങൾ ചേരാനും തീരുമാനാമെടുത്തു.
സംഘാടക സമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ (ചെയർമാൻ), കെ പി പ്രഭാകരൻ മാസ്റ്റർ (ജനറൽ കൺവീനർ), ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജ പട്ടേരി (ട്രഷറർ), കെ വിജയരാഘവൻ മാസ്റ്റർ, എൻ എം പ്രകാശൻ, എൻ ശ്രീധരൻ, റസൽ നന്തി (വൈസ് ചെയർമാന്മാർ), സി രമേശൻ, കെ പി കരീം, രജീഷ് മാണിക്കോത്ത്, കെ പി മോഹനൻ മാസ്റ്റർ (ജോ: കൺവീനർമാർ), എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post