മൂടാടി: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി.

മൂന്നാം വാർഡിലെ എളമ്പിലാട് വയലിൽ ജവാൻ കൃഷിക്കൂട്ടത്തിൻ്റെ നെൽകൃഷിക്ക് വിത്തിട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ടി എം റെജുല, രണ്ടാം വാർഡ് മെമ്പർ എ വി ഉസ്ന, പതിനാലാം വാർഡ് മെമ്പറും കൃഷി വർക്കിങ് ഗ്രൂപ്പ് ചെയർമാനുമായ പപ്പൻ മൂടാടി,

പി നാരായണൻ മാസ്റ്റർ, സന്തോഷ് കുന്നുമ്മൽ, ആർ നാരായണൻ മാസ്റ്റർ, എം വി ഗംഗാധരൻ, രവീന്ദ്രൻ മാസ്റ്റർ ചാത്തോത്ത് പ്രസംഗിച്ചു. കൃഷി ഓഫീസർ കെ വി നൗഷാദ് സ്വാഗതവും ജവാൻ കൃഷിക്കൂട്ടം കൺവീനർ സത്യൻ ആമ്പിച്ചിക്കാട്ടിൽ നന്ദിയും പറഞ്ഞു.

കൃഷി അസിസ്റ്റൻറ് വിജില വിജയൻ, ജവാൻ കൃഷിക്കൂട്ടം അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Discussion about this post