മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകൾ ആരംഭിച്ചു. പതിനാറാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷരായ ടി കെ ഭാസ്കരൻ, എം പി അഖില, വാർഡ് മെമ്പർ എം കെ മോഹനൻ,
വികസന സമിതി കൺവീനർ ആർ പി കെ രാജീവ് കുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Discussion about this post