തിരുവനന്തപുരം: അരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്ര കേരള പുരസ്കാരം മൂടാടി ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
തദ്ദേശ സ്വയംഭരണ വകുപ്പ് – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എന്നിവർ സന്നിഹിതരായിരുന്നു.
Discussion about this post