നന്തിബസാർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് സമിതി രൂപീകരണ യോഗം പഞ്ചായത്തംഗം പി ഇൻഷിദയുടെ അദ്ധ്യക്ഷതയിൽ നടന്നു. കൃഷി ഓഫീസർ കെ വി നൗഷാദ് പദ്ധതി വിശദീകരിച്ചു.
തുടർന്ന് പച്ചക്കറി വിത്ത് വിതരണം പി ഇൻഷിദ നിർവ്വഹിച്ചു. വാർഡ് വികസന സമിതി കൺവീൻ പി കെ ഹുസൈൻ ഹാജി സ്വാഗതവും കാർഷിക വികസന സമിതി അംഗം കൊയ്ലോത്ത് അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Discussion about this post