മൂടാടി: മുചുകുന്ന് മാനോളിത്താഴെ പാടശേഖരത്തിൽ കർഷകർ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടു കൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) യുടെ കൊയ്ത്ത് ഉൽസവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് മുഖ്യാതിഥിയായി. ചടങ്ങിൽ കാർഷിക മേഘലയിലെ സമഗ്ര സംഭാവനക്ക് സജീന്ദ്രൻ തെക്കേടത്തിനെയും മുതിർന്ന കർഷക തൊഴിലാളികളെയും കർഷകരെയും പൊന്നാട അണിയിച്ചു ആദരിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയരക്ടർ ദിലീപ് കുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ജീവാനന്ദൻ, ബ്ലോക്ക് മെമ്പർ ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷ എം പി അഖില, പപ്പൻ മൂടാടി, കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ രാജീവൻ, കെ വി നൗഷാദ്, അൻവർ സാദത്ത്, ഇ ശ്രീജിത്ത്, സന്തോഷ് കുമ്മൽ, മരക്കാട്ട് ശ്രീധരൻ പ്രസംഗച്ചു.
വാർഡ് മെംബർ അഡ്വ.എം കെ ഷഹീർ സ്വഗതവും കർഷകർ കാർഷിക കൂട്ടായ്മ കൺവീനർ റഷീദ് ഇടത്തിൽ നന്ദിയും പറഞ്ഞു.
Discussion about this post