മൂടാടി: സാർവ്വ ദേശീയ മഹിള ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിലെ വനിത ഗ്രൂപ്പ് സംരഭകർക്ക് ബാങ്ക് ലോൺ വിതരണം ചെയ്തു. 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി ജൈവവള നിർമാണം, 2 മിനി ഓയിൽ മിൽ, ഫയൽ പാഡ് ആൻ്റ് ഓഫീസ് സ്റ്റേഷനറി, തയ്യൽ യൂനിറ്റ്, ഈ _ സേവന കേന്ദ്രങ്ങൾ, എൽ ഇ ഡി ലൈറ്റ് നിർമ്മാണം തുടങ്ങിയ യൂണിറ്റുകൾക്ക് വേണ്ടിയാണ് വായ്പ വിതരണം ചെയ്തത്. 2 ലക്ഷം രൂപ വീതം ഓരോ ഗ്രൂപ്പിനും സബ്സിഡിയായി ഗ്രാമപഞ്ചായത്ത് നൽകും. കേരള ഗ്രാമീണ ബാങ്ക് നന്തി ശാഖയാണ് ഏകജാലക സംവിധാന മൊരുക്കി സംരംഭകർക്ക് സഹായമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
Discussion about this post