തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2020-21 വർഷത്തെ പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം മൂടാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. രണ്ടാം സ്ഥാനം കാരശ്ശേരിക്കും (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പുറമേരിക്കു (2 ലക്ഷം രൂപ)മാണ് ലഭിച്ചത്.

സംസ്ഥാന സർക്കാരാണ് പുരസ്കാരം നൽകുന്നത്. 5 ലക്ഷം രൂപയാണ് അവാർഡ് തുക.
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്കാരം നല്‍കുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
പുരസ്കാരത്തിന് അർഹത നേടാൻ പരിശ്രമിച്ച ഭരണ സമിതി, ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസിഡണ്ട് സി കെ ശ്രീകുമാർ പറഞ്ഞു.

Discussion about this post