മൂടാടി: പുതുമഴയ്ക്ക് മീൻ കയറുന്നത് സാധാരണമാണ് എന്നാൽ, 20-ാം മൈലിൽ തേമൻ തോട്ടിലൂടെ കയറി വന്ന മത്സ്യത്തെ കണ്ട് നാട്ടുകാർ അമ്പരന്നു. പ്രത്യേക ബണ്ടുകളിൽ വളർത്തി വന്നിരുന്ന ആഫ്രിക്കൻ മുഴു എന്ന മത്സ്യത്തെയാണ് നാട്ടുകാർ പിടികൂടിയത്.

കോഴി അവശിഷ്ടങ്ങളും മറ്റും ഭക്ഷിച്ച് വളർന്ന ഈ മത്സ്യം തോട്ടിലും, വയലിലുമൊക്കെയെത്തിയാൽ മറ്റ് മീനുകളെ ഭക്ഷിക്കുമെന്നും, ഇത് കാരണം, മത്സ്യങ്ങൾക്കും മറ്റ് ജലജീവി വർഗത്തിനും വംശനാശം സംഭവിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

6 വലിയ മത്സ്യങ്ങളെയാണ് ഇന്നലെ രാത്രി മാത്രം പിടിച്ചത്. രജീഷ്, കാടുപറമ്പിൽ പ്രേമൻ, നദീം എന്നിവരും സുഹൃത്തുക്കളും ചേർന്ന് പിടികൂടിയത്.




Discussion about this post