മൂടാടി: ദേശീയ പാതയിൽ മൂടാടിയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചു അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

വടകര ഭാഗത്തു നിന്ന് വരുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി, എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ലോറിയുടെ ആക്സില്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.

കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരിക്ക്. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ദേശീയപാതയിലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.




































Discussion about this post