കൊയിലാണ്ടി: യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയോടെ മൂടാടി വെള്ളറക്കാട് സ്റ്റേഷന് തെക്കു ഭാഗത്ത് റെയിൽവെ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം സ്വദേശിയായ റനീഷ് (34), മുചുകുന്ന് വിയ്യൂർ സ്വദേശിയായ ഷിജി (38) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവരെ നേരത്തെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതായി അറിയുന്നു.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Discussion about this post