മുചുകുന്ന്: ഹിൽ വാരിയേഴ്സ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻ്റ് ഏപ്രിൽ 24 മുതൽ 27വരെ നടക്കും. ചടങ്ങിൽ കോഴിക്കോട് ജില്ലാ യൂത്ത് വോളിബോൾ ക്യാപ്റ്റൻ ഷാദിൽ പറമ്പത്തിനെ അനുമോദിക്കും.
വോളിബോൾ ടൂർണമെൻ്റ് ഫണ്ട് ഉദ്ഘാടനം ആദ്യ സംഭാവന നൽകി തെനങ്കാലിൽ ഇസ്മയിൽ നിർവഹിച്ചു. രാജൻ പടിഞ്ഞാറയിൽ, സാലിം മുചുകുന്ന്,
ആർ വി ബാബു, റിയാസ് മിഹ്റാജ്, സനൽ രാജ് കണ്ടിയിൽ സംബന്ധിച്ചു. ജില്ലയിലെ പ്രമുഖ ടീമുകൾ വോളി ടൂർണമെൻ്റിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Discussion about this post