മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ ഭാര്യയും മകനും പിടിയിലായി. പൊലീസ് അന്വേഷണത്തിൽ ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.
തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരും കള്ളം പറയുകയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
Discussion about this post