തിക്കോടി : സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ സ്ഥാപക നേതാവായ എം ടി വി ഭട്ടതിരിപ്പാട് അനുസ്മരണം തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. തിക്കോടി നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ഭട്ടതിരിപ്പാട് മുതിർന്നവർക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹത്തിൻറെ സന്ദേശം നെഞ്ചേറ്റലാണ് ശരിയായ അനുസ്മരണമെന്നും തിക്കോടി നാരായണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു .
സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ബാലൻ കേളോത്ത്, എം കെ നായർ, കെ മുഹമ്മദലി, പി കെ ശ്രീധരൻ മാസ്റ്റർ, ടി കരുണാകരൻ, തനിമ, മണിയോത്ത് ബാലകൃഷ്ണൻ, കാദർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി രാമചന്ദ്രൻ നായർ സ്വാഗതവും, ടി നാരായണൻ നന്ദിയും പറഞ്ഞു.
Discussion about this post